സിനിമ കാണുക എന്നത് ഏതൊരു പൌരന്റെയും അവകാശമാണ്, അതുപോലെ അത് കാണിക്കുക എന്നത് സിനിമ പ്രവര്‍ത്തകരുടെയും. ഇവിടെയാണ് ഇപ്പോള്‍ പ്രശ്നം അതെവിടെ കാണിക്കണം, എങ്ങനെ കാണിക്കണം എന്നൊക്കെ. കേരളത്തില്‍ സ്ഥിര താമസമില്ലാത്ത പ്രവാസിക്കും സിനിമ കാണണം. തീയറ്ററില്‍ കാണുക തന്നെയെന്നത് ഉചിതം. എന്നാല്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള മലയാളികള്‍ക്ക് അതിനുള്ള സൗകര്യം കുറവ് തന്നെ.
മറ്റു ഇന്റര്‍നെറ്റ് വിശ്വാസികള്‍ പറയുന്ന പോലെ, "പണം കൊടുത്തു ഇന്റര്‍നെറ്റ് കണക്ഷന്‍ വാങ്ങി അതില്‍ എന്ത് കാണണം കാണണ്ട എന്ന് തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ്. അത് പറ്റില്ലെങ്കില്‍ അത് അപ്‌ലോഡ് ചെയ്തവനെ പിടിക്കണം. അല്ലെങ്കില്‍ അത് നീക്കം ചെയ്യാന്‍ സര്‍ക്കാരിനു കഴിയണം. അതല്ലാതെ കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പ്രതിയാക്കുന്ന രീതി നല്ലതല്ല. സിനിമാക്കാര്‍ക്ക് ആയിരം സംഘടന എന്ന പോലെ മലയാളി സിനിമ പ്രേക്ഷകര്‍ ഒരു സംഘടന ഉണ്ടാക്കിയാല്‍ മലയാള സിനിമാക്കാരുടെ അഹങ്കാരം തീരും. ആരും ഒരു പുതിയ പടവും കാണുകയില്ല."
തമിഴ് തെലുങ്ക് ഹിന്ദി ഇംഗ്ലീഷ് സിനിമകള്‍ ഓടുന്നത് അവയുടെ മികച്ച നിലവാരമാണ്, അത് പോലെ മലയാള സിനിമ നിലവാരവും ഉയരണം. ഈ സിനിമകള്‍ മറ്റു ഭാഷകളില്‍ മൊഴിമാറ്റം നടത്തി പണം സമ്പാദിക്കണം(കാലാപാനി, പഴശ്ശിരാജാ, ഉറുമി തുടങ്ങിയ ഉദാഹരണങ്ങള്‍ ).
പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത് ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ് പടമായാല്‍ തുക കുറച്ചു കൂട്ടാം. ഇതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുക...
നല്ലൊരു മലയാള സിനിമ ഭാവിക്കായി നമുക്ക് കൂട്ടത്തോടെ പടം കാണാം !!!
//പ്രവാസി മലയാളികള്‍ക്കും ഇന്റര്‍നെറ്റ് പ്രേക്ഷകര്‍ക്കും വേണ്ടി ഒരു ഓണ്‍ലൈന്‍ സിനിമ തീയറ്റര്‍ ഉണ്ടാക്കുന്ന കാര്യം സര്‍ക്കാരോ, സിനിമ സംഘടനകളോ ചിന്തിക്കണം. കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ സ്ട്രീം സൗകര്യം പടം റിലീസ് ചെയ്തു രണ്ടു ആഴ്ച കഴിഞ്ഞു ലോക മലയാളികള്‍ക്കായി ചെയ്തുകൊടുക്കണം. അങ്ങിനെയായാല്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാം.കുറഞ്ഞത് ഇരുപതു രൂപയെങ്കിലും ഒരു പടത്തിനു ചാര്‍ജ് ചെയ്യാം. സൂപ്പര്‍ഹിറ്റ് പടമായാല്‍ തുക കുറച്ചു കൂട്ടാം.//
ReplyDeleteWhat an Idea Sirji :)