തെറ്റും ശരിയും ആപേക്ഷികമാണ്.എനിക്ക് ശരി എന്ന് തോന്നുന്നത് നിങ്ങള്ക്ക് തെറ്റാകാം. ഒരു പിതാവിന് തോന്നിയേക്കാവുന്ന ഒരുപാട് ശരികളുടെ ഫലമാണ് അദ്ദേഹം കാണിച്ച ആ ദൃഡനിശ്ചയം.
തെളിവുകളെ തേടിപ്പോകുന്ന നീതി പീഠങ്ങളുടെ ബലഹീനത മുതലാക്കി സ്വയം രചിച്ച തിരക്കഥയിലൂടെ മുന്നേറുകയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് എന്നാ കഥാപാത്രം. കെട്ടുറപ്പുള്ള തിരക്കഥ പുനരാവിഷ്കാരം ചെയ്തു വിജയിപ്പിച്ച ജോര്‍ജ്, നല്ല തിരക്കഥ ഉണ്ടെങ്കിലേ സിനിമ വിജയിക്കൂ എന്ന സന്ദേശം തരുന്നു.
സ്വയം രക്ഷയ്ക്ക് ചെയ്ത ഒരു തെറ്റും ആ തെറ്റിനെ ശരിയാക്കിയ നായകനും സമൂഹത്തില്‍ മറിച്ചു ഒരു മെസ്സേജ് നല്‍കില്ല എന്ന് പ്രതീക്ഷിക്കാം. നീതി പീഠങ്ങളും പോലീസും ഉള്ളിടത്തോളം നീതി ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം.
തന്റെ കുടുംബത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജോര്‍ജ് അവസാനം വരെ വിജയിച്ചു. അഭിനേതാക്കളില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ച ജിത്തുവും വിജയിച്ചു
പ്രേക്ഷകമനസ്സുകളില്‍.ജിത്തുവും മോഹന്‍ലാലും മലയാളികള്‍ക്ക് നല്‍കിയ ഒരു "ദൃശ്യ" വിരുന്നാണ് ഈ സിനിമ.
Karuthedam Rating: ****
എന്നാല്‍ കാണാം ല്ലേ?
ReplyDelete