പ്രണയം സ്നേഹം ഇഷ്ടം ഇവ അതി മധുരമാണ്. എന്നാല്‍ ഇതിനെപറ്റി ഒരുപാട് വാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ നിറയുകയാണ്. സത്യത്തില്‍ മാധ്യമങ്ങള്‍ ആണോ സ്നേഹത്തിനെ കയ്പ്പാക്കുന്നത്?
സഖാക്കന്മാരെ പോലെ മാധ്യമങ്ങളെ കുറ്റം പറയുകയല്ല.മറിച്ച് മാധ്യമങ്ങള്‍ പ്രചാരം കൂട്ടാന്‍ എന്തും ചെയ്യുന്ന കാലമല്ലേ!
പ്രണയം മധുരമാണ്. സ്നേഹം അതിമധുരമാണ്.
മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് സ്നേഹം.
സ്നേഹമാണഖില സാരമൂഴിയില്‍ എന്ന് കവി പാടിയിട്ടുണ്ട്.
എന്തിനേയും നേരിടാന്‍ കഴിയുന്ന ഒരു ആയുധം കൂടിയാണ് സ്നേഹം. സ്നേഹം കൊണ്ട് എന്തിനേയും കീഴ്പ്പെടുത്താം.
ആധുനിക ലോകത്ത് വാക്കിലെ പിഴവ് പോലും ആണവ യുദ്ധത്തെ
ഉരുവാക്കാവുന്നതാണ്.
വീട്ടില്‍ തന്നെ നോക്കുക. ചെറിയ കാര്യത്തിനു വഴക്ക് കൂടുക പതിവല്ലെ. അപ്പൊ വീടിനു പുറത്തെ സ്ഥിതി പറയേണ്ടതില്ല.
'ലോക സമസ്ത സുഖിനോ ഭവന്തു' എന്ന ഭാരത സങ്കല്പം ലോകത്ത് സമാധാനവും ഐശ്വര്യവും നിലനിര്‍ത്തും.മനുഷ്യന്‍ മനുഷ്യനെ സ്നേഹിക്കുക. സ്നേഹം എന്നത് ആണ്‍ പെണ്ണിനെ സ്നേഹിക്കുക എന്നത് മാത്രമല്ല. സ്നേഹത്തിനു അനേകം അര്‍ഥങ്ങള്‍ ഉണ്ട്.
ഒരു ഫെബ്രുവരി 14 നു മാത്രം ആചരിക്കേണ്ട ഒന്നല്ല പ്രണയ ദിനം.
എല്ലാ ദിവസവും പ്രണയ ദിനങ്ങള്‍ ആകണം.
മാധ്യമ പ്രചാരത്തിനോ, കച്ചവട ലക്ഷ്യമോ മാത്രമാകരുത് ഈ ദിനങ്ങള്‍. ഇന്ന് ഈ ദിനങ്ങള്‍ ആഘോഷിക്കേണ്ടത് മാധ്യമങ്ങള്‍ക്കും
കച്ചവട സ്ഥാപനങ്ങള്‍ക്കും ബിസിനെസ്സ് വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗമായി മാറുകയാണ്. ഇതിനെയാണ് എതിര്‍ക്കേണ്ടത്.
ഈ ദിനങ്ങളുടെ മറവില്‍ ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നടത്തുക എന്ന ദുരുദ്ദേശം ഉണ്ടോ എന്ന് ചിന്തിക്കേണ്ടതാണ്.
ഒരു ആണ്‍ പെണ്ണിനെ സ്നേഹിക്കുന്നത് തെറ്റല്ല. എന്നാല്‍ അതിനെ
അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും. സ്വന്തം മക്കളുടെ കാര്യം
വരുമ്പോള്‍ ഈ വിശാല മനസ്കത എത്ര പേര്‍ അന്ഗീകരിക്കും?
അടുത്ത വീട്ടിലെ പെണ്‍കുട്ടി ഒരു പയ്യന്റെ കൂടെ സ്നേഹിച്ചു നടന്നാല്‍ ഒരു തെറ്റും കാണില്ല. എന്നാല്‍ സ്വന്തം മകളോ മകനോ പ്രണയ ദിനത്തില്‍ പരസ്യമായി ചുറ്റി കറങ്ങിയാല്‍ അന്ഗീകരിക്കാന്‍ എത്ര പേര്‍ തയ്യാറാവും?
പട്ടണങ്ങളില്‍ പ്രണയദിനം ആഘോഷമാക്കുവാന്‍ കച്ചവടക്കാര്‍ മത്സരിക്കുകയാണ്. ബാറും പബ്ബുകളും എല്ലാം. അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ വീട്ടിലുള്ളവര്‍ക്ക് ആകുമോ?
പ്രണയത്തിനെ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. പ്രണയം മൂത്ത് വേറെ തലങ്ങളില്‍ എത്താതെ നോക്കേണ്ടത് അതില്‍ ഏര്‍പ്പെടുന്നവര്‍ തന്നെയാണ്. ഇവിടെ മറ്റു സമാന്തര പോലീസിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
വിവാഹം കഴിഞ്ഞവര്‍ക്ക് പരസ്യ ചുംബനത്തിനു നമ്മുടെ കോടതികള്‍ അനുമതി നല്‍കിയതായി ഈ അടുത്ത് വായിച്ചു.
എന്നാല്‍ പ്രണയിക്കുന്നവരെ കുറിച്ച് ഏതു വരെയാകാം?
ഈ അടുത്ത് അമ്പലപ്പുഴയില്‍ രണ്ടും ഒന്നും മൂന്ന് പെണ്‍കുട്ടികള്‍ പ്രണയത്തിന്റെ പേരില്‍ വഞ്ചിക്കപെടെണ്ടി വന്നത് ആരും മറന്നു കാണാന്‍ ഇടയില്ല. ഇതിന്റെ പേരില്‍ നഷ്ടമായത് മൂന്ന് ജീവന്‍.
അവരുടെ മതം ഹിന്ദുവോ? ക്രിസ്ത്യാനിയോ എന്തുമാകട്ടെ.
കപട പ്രണയം എന്തിനായിരുന്നു. ഇത്തരം പ്രവണത സമൂഹത്തില്‍ വളര്‍ത്തരുത്.
ഭാരതത്തില്‍ പ്രണയവും ലൈംഗികതയും മഹത്തരമാണ്. നമ്മുടെ ഇതിഹാസങ്ങള്‍ ആയ രാമായണവും മഹാഭാരതവും യഥാര്‍ത്ഥ സ്നേഹത്തെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു. കാളിദാസന്റെ
മേഘദൂതും അഭിജ്ഞാനശാകുന്തളവും സൂര്‍ദാസിന്റെ രാധയെ പറ്റിയും കൃഷ്ണനെ പറ്റിയും ഉള്ള വരികളും പ്രണയത്തെ കുറിച്ചുള്ള വര്‍ണ്ണനകള്‍ ആണ്.
കാമദേവന്‍ സ്നേഹത്തിന്റെ ദേവനാണ്. കാമദേവനും രതീ ദേവിയും നമ്മുടെ സ്നേഹത്തിനെ ദൈവീക സങ്കല്പങ്ങള്‍ ആണ്.
പ്രേമം പ്രണയം സ്നേഹം ഇവ പവിത്രമാണ്. പരസ്പരം കലഹിക്കാതെ സ്നേഹിക്കാന്‍ പഠിക്കുക.
സമയം കിട്ടിയാല്‍ മുന്‍പത്തെ പോസ്റ്റുകള്‍ വായിക്കാന്‍ മറക്കണ്ട.
മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം, പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)
Friday, February 13, 2009
Sunday, February 8, 2009
പബ്ബ് സംസ്കാരം - തുണിയുരിയല്‍ (മലയാള നാരിമാരുടെ നഗ്നത - രണ്ടാം ഭാഗം)
മദ്യപാനം ശരീരത്തിന് ഹാനികരം. സമൂഹത്തിനും.
ഇത് പരക്കെ അംഗീകരിച്ച ഒരു വസ്തുതയാണ്.
മദ്യം മനുഷ്യനെ മയക്കുന്ന ഒരു വസ്തു തന്നെയാണ്.
അതിനു തര്‍ക്കമില്ല.
പിന്നെ എന്തിനു മനുഷ്യന്‍ ഇത് കണ്ടു പിടിച്ചു.
മിലിട്ടരിയിലും മറ്റും എന്തിനു മദ്യം നല്‍കുന്നു.
ഉത്തരമില്ലാത്ത ചോദ്യമാണോ?
അല്ല. ഉത്തരമുണ്ട്.
കൊടും ശൈത്യത്തില്‍ നിന്നും രക്ഷനേടാന്‍ മനുഷ്യന്‍ കണ്ടെത്തിയ ഒരു വസ്തു.
എന്നാല്‍ പിന്നെ മനുഷ്യന്‍ അതിനടിമയായി. കേരളത്തില്‍ ഇത് വരെ ആണുങ്ങള്‍ മാത്രമായിരുന്നു പ്രധാനമായും മദ്യപിച്ചിരുന്നത്. എന്നാല്‍ സ്ത്രീ സമത്വ വാദികള്‍ കൂടിയതോടെ സ്ത്രീകളും ഈ രംഗത്തേക്ക് വന്നു തുടങ്ങി.മംഗലാപുരത്ത് പബ്ബില്‍ കേറി സ്ത്രീയെ ഉപദ്രവിച്ചതിനു സ്ത്രീത്വ വാദികള്‍ ഉണര്‍ന്നു. നല്ലത് തന്നെ.
സ്ത്രീ മന്ത്രിമാര്‍ വരെ പെണ്‍വാണിഭക്കാരെ സഹായിക്കുന്നതല്ലേ കേരളത്തില്‍ നാം കാണുന്നത്.
വിദേശ രാജ്യത്ത് മദ്യപാനത്തിന്റെ കൂടെ സ്ത്രീ സുഖവും പ്രദാനം ചെയ്യുന്നതിന് നിരവധി സ്ഥലങ്ങള്‍ ഉണ്ട്. സ്ത്രീ സമത്വ വാദികള്‍ അത് കൂടി ഇവിടേയ്ക്ക് കൊണ്ട് വന്നാല്‍ നന്നായിരുന്നു.
അതിന്റെ തുടക്കമാണ് പബ്ബ്. അടുത്ത പടിയായി വന്നേക്കാവുന്ന ഒരു മേഘലയാണ് സ്ട്രിപ് ബാര്‍. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പെണ്ണ് സ്വയം തുണി ഉരിയുക. അത് ഒരു താളത്തില്‍ സംഗീതത്തിനൊപ്പം. കണ്ടാസ്വദിക്കാന്‍ പെണ്ണുങ്ങളും ആണുങ്ങളും മദ്യവും സേവിച്ചു ചുറ്റും ഇരിക്കുക.
ഇവിടങ്ങളിലേക്ക് നമ്മുടെ നാരിമാരെ ഒരു തടസ്സവും കൂടാതെ ആണ്‍ തുണയോടെ അയക്കാന്‍ ഭരണ കൂടങ്ങളും ശ്രദ്ധിക്കണം. അതല്ലേ ജനങ്ങളാല്‍ തിരഞ്ഞെടുക്കപെടുന്ന ഭരണകൂടത്തിന്റെ
ധര്‍മം.
ആഗോളവല്ക്കരണത്തില്‍ നമുക്കുണ്ടായ നേട്ടം ഇതൊക്കെയല്ലേ.ഇതും മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞ വൈദേശിക ആക്രമങ്ങളില്‍ പെടും. നമ്മുടെ നാരിമാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നാണയം.
തുടരും...

Saturday, February 7, 2009
മലയാളി നാരിമാരുടെ നഗ്നത - ഒരവലോകനം
മലയാളി ബ്ലോലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയങ്ങളാണ് സ്ത്രീ നഗ്നത, കേരള മന്ത്രിപുത്രന്മാരുടെ പെണ്‍വാണിഭം, എം എല്‍ എ പുത്രിയുടെ അഴിഞ്ഞാട്ടം, പബ്ബിലെ തുണിയുരിയല്‍ തുടങ്ങിയവ.
നഗ്നത ഒരു ആഭാസമാണ് എന്ന് പറയുക വയ്യ. അത് ദര്‍ശിക്കുന്നവന്റെ ചിന്താഗതി പോലെയിരിക്കും.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മനുഷ്യന്‍ വസ്ത്രം ധരിച്ചിരുന്നില്ല. പിന്നീട് മരവുരിയായി. അങ്ങിനെ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വസ്ത്രധാരണം ജീവിതത്തിന്റെ ഒരു ഭാഗമായി. നമ്മുടെ നാട്ടിലും എല്ലാ ജാതിയിലും പെണ്ണുങ്ങള്‍ മാറ് മറച്ചിരുന്നില്ല.എന്നാല്‍ മലയാളി വളര്‍ന്നതോടെ അല്ലെങ്കില്‍ സമൂഹം പുരോഗമിച്ചതോടെ മാറ് മറക്കാനുള്ള ശീലം മലയാളിക്കുണ്ടായി. എന്നാലും പുരുഷന്മാര്‍ അര്‍ദ്ധ നഗ്നരായിരുന്നു (ഇപ്പോഴും). നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ചുള്ള വസ്ത്രധാരണ രീതിയായിരുന്നുഅത്.
വൈദേശിക ആക്രമണങ്ങള്‍ മലയാളിയുടെ സദാചാര ബോധത്തെയും ഇല്ലാതെ ആക്കി എന്ന് വേണം പറയാന്‍.മറക്കാത്ത മാറ് കണ്ടാല്‍ അവനു കണ്ട്രോള്‍ ഇല്ലാതെയായി. അതിനാല്‍ പെണ്ണുങ്ങള്‍ മാറ് മറച്ചു തുടങ്ങി. ഇപ്പോള്‍ പെണ്ണുങ്ങള്‍ക്ക് കണ്ട്രോള്‍ പോകുന്ന സ്ഥിതിയാണ്. അധികം താമസിയാതെ ആണുങ്ങളും മാറ് മറക്കേണ്ടി വരും.
ആറു മാസം മഴയിലും വിയര്‍ക്കുന്ന വേനലിലും മുണ്ട് ആണ് നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യം. എന്നാല്‍ ഇന്ന് സായിപ്പിന്റെ വസ്ത്രധാരണ രീതിയും അറബിയുടെ വസ്ത്രധാരണ രീതിയും നാം പകര്‍ത്തുകയാണ് ( പ്രൊഫഷണല്‍ ഇസത്തിന്റെ പേരിലും മതത്തിന്റെ പേരിലും) . കൊടും ശൈത്യത്തില്‍ നിന്ന് രക്ഷനേടാനാണ് സായിപ്പ് ടൈയും കോട്ടും ധരിക്കുന്നത്. ചൂടുള്ള മണല്‍ക്കാറ്റില്‍ നിന്നും രക്ഷ നേടാനാണ് അറബി വെള്ള വസ്ത്രം കൊണ്ട് മൂടിക്കെട്ടുന്നത്. അവരുടെ നാട്ടിലത് ശരീര സംരക്ഷണത്തിന് ആണ്. നാം അത് പകര്‍ത്തിയാല്‍ എന്താകും സ്ഥിതി.
ഷര്‍ട്ടും പാന്റും ധരിക്കുന്നതിനോട് ഈയുള്ളവന്‍ എതിരല്ല. കോട്ടും ടൈയും മൂടികെട്ടലും വേണമോ എന്ന് ചിന്തിക്കുക. താന്‍ ധരിച്ച വസ്ത്രം ഏതായാലും ആത്മ വിശ്വാസത്തോടെ ധരിക്കണം. ഒരു കോണകം മാത്രമേ ഉടുത്തുള്ളൂ എങ്കിലും ആത്മവിശ്വാസം വിടരുത്. എന്നാല്‍ നമുക്ക് ഇല്ലാതെ പോയത് അതല്ലേ. എല്ലാം മൂടികെട്ടിയാലും ആരെന്കിലും തന്റെ ആന്തരിക ഭാഗങ്ങള്‍ കാണുന്നുവോ എന്ന തോന്നല്‍ ആത്മ വിശ്വാസക്കുറവാണു വ്യക്തമാക്കുന്നത്.
ഇവിടെയാണ് നമ്മുടെ നാരിമാരും മദാമ്മകളും തമ്മിലുള്ള വ്യത്യാസം.
നേരിയ ഒരു അടിവസ്ത്രം മാത്രമേ ധരിച്ചുള്ളൂ എങ്കിലും മദാമ്മ ആത്മവിശ്വാസമുള്ളവള്‍ ആണ്. സാരിയുടുത്താലും ചുരിദാര്‍ അണിഞ്ഞാലും നമ്മുടെ നാരിക്ക് സംശയം പുരുഷന്മാര്‍ തന്റെ അവയവങ്ങള്‍ ശ്രദ്ധിക്കുന്നുവോ? ( കാമാന്ധരായ പുരുഷന്മാര്‍ ഉള്ളത് കൊണ്ടാകുമോ?) ചിന്തിക്കുക.
പാന്റും ജീന്‍സും ഒരു കോമണ്‍ വസ്ത്രമാണ് മദാമ്മമാര്‍ക്ക് എന്നാല്‍ നമ്മുടെ നാരിമാര്‍ അവ ധരിച്ചാല്‍ കാണാന്‍ നല്ല ആള്‍ക്കൂട്ടം.എന്ത്കൊണ്ട്? ചിന്തിക്കുക
തുടരും.......

Friday, February 6, 2009
കേരളത്തില്‍ അച്ചു മാമന്റെ സ്വാധീനം കൂടുന്നു. ഇടതിന്റെ സ്വാധീനം കുറയുന്നുവോ?
കേരളത്തില്‍ മൂന്നാം മുന്നണി - അച്ചു മാമന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന മുന്‍പത്തെ പോസ്റ്റില്‍ വന്ന ഒരു അനോണി കമന്റ് ആണ് ഇതെഴുതാന്‍ പ്രേരകമായത്.
അച്ചു മാമന്‍ നല്ലവനാണ്. ചിട്ടയായ ജീവിതം. ഈ വയസ്സിലും യോഗ ചെയ്യുന്നു. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്നു.
ഇതെല്ലം ശരിയാണ് എന്നാല്‍ എന്ത് കൊണ്ട് പാര്‍ട്ടിക്ക് അനഭിമതനാകുന്നു.
ഒരു സവര്‍ണ്ണ ജാതിയില്‍ പിറക്കാത്തത് കൊണ്ടാണോ? അതോ പണക്കാരന്‍ അല്ലാത്തത് കൊണ്ടോ?
അച്ചു മാമനെ പുകഴ്ത്താന്‍ ഇടതു പാര്‍ട്ടിക്കാരന് തലയില്‍ മുണ്ട് ഇടേണ്ട സ്ഥിതി വിശേഷമാണോ നില നില്‍ക്കുന്നത്?
അല്ലെങ്കില്‍ എന്ത് കൊണ്ട് അനോണി ആയി വന്നു അഭിപ്രായം രേഖപ്പെടുത്തി.
അനോണി ആയി വന്നു അഭിപ്രായം പറഞ്ഞ ആ സഖാവ് പറഞ്ഞത് ശരിയാണ്. അച്ചു മാമന്‍ ഉത്തമനാണ്.
അപ്പൊ പാര്‍ട്ടി ചീത്തയാണോ എന്നാണോ ആ അനോണി മഹാന്‍ ഉദ്ദേശിച്ചത്.
പിണങ്ങാരായിയുടെ ആള്‍ ബലത്തിന് മുന്നില്‍ അച്ചു മാമന്‍ പേടിക്കുമെന്നു തോന്നുന്നില്ല. തീയില്‍ മുളച്ചത് വെയിലത്ത് വാടില്ലല്ലോ?
വയസ്സായാല്‍ പാര്‍ട്ടി ക്കും വേണ്ടാതാകുമോ?
നമ്പൂതിരിപ്പാട് പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ചു. അദ്ധേഹത്തിന്റെ മഹാമനസ്കത. വേദം പഠിച്ചതിന്റെ ഗുണം അവിടെയെന്കിലും കിട്ടി.
വയസ്സാന്‍ കാലത്ത് അദ്ദേഹം പാര്‍ട്ടിക്ക് അഭിമതനായിരുന്നോ?
നാക്ക് ശരിയല്ലെന്കിലും അച്ചു മാമന്‍ നമ്മുടെ മുഖ്യനല്ലേ?
വാക്കില്‍ പിഴവ് ജനങ്ങള്‍ സഹിക്കും. പക്ഷെ അഴിമതി സഹിക്കാന്‍ ആവില്ല.
അഴിമതിക്കാരന്‍ അല്ലാത്ത നമ്മുടെ അച്ചു മാമന്‍ നവഅഴിമതി യാത്രയില്‍ എങ്ങിനെ പങ്കെടുക്കും?
അച്ചു മാമന്‍ നീണാള്‍ വാഴട്ടെ !!

Tuesday, February 3, 2009
അധരത്തിന്‍ മേലൊരു കുളിര്‍ ചുംബനം
വറ്റി വരണ്ടൊരാ അധരത്തിന്‍
മേലൊരു കുളിര്‍ സ്പര്‍ശം
വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം
ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍
താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം
ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം
യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍
പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍
ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ
മേലൊരു കുളിര്‍ സ്പര്‍ശം
വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം
ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍
താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം
ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം
യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍
ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍
പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍
ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ
Subscribe to:
Posts (Atom)