Friday, January 15, 2010

സാമ്പത്തിക സംവരണം - ചൂടുള്ള വിഷയം

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ജനസമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാനുള്ള ഒരുപാധിയാണ് സംവരണം.

Reservation in Indian law provides for a quota system whereby a percentage of posts are reserved in employment in Government and in the public sector units, and in all public and private educational institutions, except in the religious/ linguistic minority educational institutions,in order to mitigate backwardness of the socially and educationally backward communities and the Scheduled Castes and Tribes who do not have adequate representation in these services and institutions.

എന്നാല്‍ ഇതൊരു വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഇടം നല്‍കുന്ന ഒന്നായി മാറിക്കഴിഞ്ഞു എന്ന് വേണം കരുതാന്‍. കഴിഞ്ഞ അറുപതില്‍ പരം വര്‍ഷത്തെ നമ്മുടെ അനുഭവം അതാണ്‌ വെളിവാക്കുന്നതും.

ജാതിയില്‍ താഴ്ന്നവര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നല്‍കിവരുന്ന ഈ സംവരണം അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. മത്സര പരീക്ഷകളിലും വിദ്യാഭ്യാസ തലത്തിലും First Rank നേടുന്നത് ന്യൂനപക്ഷ, താഴ്ന്ന ജാതിയില്‍ പെട്ടവരും കൂടിയാണ്. ഇന്നത്തെ കേരളത്തിലെ ജീവിത നിലവാരം നോക്കുമ്പോഴും ഒരുപക്ഷെ സമൂഹത്തില്‍ ഉന്നതര്‍ എന്ന് പറയുന്നവരെക്കാളും കൂടുതല്‍ സുഖ സൌകര്യത്തോടെയാണ് കേരളത്തില്‍ മതന്യൂനപക്ഷങ്ങളിലെ (Kerala Minority Religion) ആളുകള്‍ ജീവിക്കുന്നത്. അതിനര്‍ത്ഥം കേരളത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ജാതിമത വ്യത്യാസമില്ലാതെ ഒരേ നിലവരാത്തിലാണ്.

ഈ Reservation System ഉണ്ടാക്കിയപ്പോള്‍ തന്നെ സമൂഹത്തില്‍ സമത്വം വന്നാല്‍ ഇതിന്റെ പ്രസക്തി ഇല്ലാതാവും എന്ന് വിവക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ Vote Bank ലക്‌ഷ്യം വെച്ച് നീട്ടികൊണ്ട് പോകുകയായിരുന്നു.

ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായ മാറ്റം എന്താണ്. കോടതി ചൂണ്ടിക്കാട്ടിയത് കൊണ്ട് മാത്രം ഉണ്ടായ ഒന്നാണെന്ന് തോന്നുന്നില്ല. സമൂഹത്തില്‍ ഉയര്‍ന്നവര്‍ എന്ന് label നല്‍കി മാറ്റി നിര്‍ത്തപ്പെട്ട സമൂഹം സാമ്പത്തികമായും സാമൂഹികമായും അധപതിച്ചു കൊണ്ടിരിക്കുകയാണ്. ആ ദുരവസ്ഥയില്‍ നിന്ന് ഉയര്‍ത്തേണ്ട കടമ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ഉണ്ട്. മേല്‍ജാതിയില്‍പ്പെട്ട ഇന്നത്തെ തലമുറ അസമത്വത്തിന്റെയും കുത്ത് വാക്കുകളുടെയും ഇടയിലൂടെ ജീവിക്കാന്‍ പ്രയാസപ്പെടുകയാണ്. പണ്ട് ചെയ്തു എന്ന് പറയുന്ന പാതകങ്ങള്‍ വെറും കെട്ടുകഥകള്‍ ആണോ എന്നും പലപ്പോഴും തോന്നാറുണ്ട്. മേല്‍ ജാതിയില്‍പെട്ടവര്‍ കൂടി പരിശ്രമിച്ചതിന്റെ ഫലം കൊണ്ട് തന്നെയാണ് കീഴ്ജാതിക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇന്നത്തെ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ പദ്ധതികള്‍ നമ്മുടെ നാട്ടില്‍ നടപ്പാക്കിയത്.

മേല്ജാതിക്കാര്‍ എന്ന് പറയുന്ന വിഭാഗത്തില്‍ മറ്റു സമുദായത്തില്‍ ഉള്ളപോലെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടെങ്കിലും അവര്‍ക്കിടയിലും ഒരു നല്ല വിഭാഗം ആളുകള്‍ അന്നന്നത്തെ ഭക്ഷണത്തിനുള്ള വക ഇല്ലാതെ കഷ്ടപ്പെടുകയാണ്. കൂലിപണി പോലും പലകാരണത്താലും കിട്ടാത്ത അവസ്ഥയിലാണ് ഇന്നത്തെ മേല്ജാതിക്കാര്‍. സര്‍ക്കാര്‍ ജോലിയാണെങ്കില്‍ സംവരണം കഴിഞ്ഞു കിട്ടാന്‍ പ്രയാസം. ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കൈക്കൂലി അല്ലെങ്കില്‍ Donation കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ അതും കിട്ടില്ല. പിന്നെ പാസ് മാര്‍ക്ക് വാങ്ങിയവന്‍ College Admission കരസ്തമാക്കുമ്പോള്‍ അറുപതു ശതമാനത്തില്‍ കൂടുതല്‍ കിട്ടിയ മേല്ജാതിക്കാരന്‍ പിന്തള്ളപ്പെടുന്നു. ഇതെല്ലാം മേലെയിരുന്നു ഒരാള്‍ കാണുന്നു അതിനുദാഹരണമാണ് കോടതിയുടെ ചൂണ്ടിക്കാട്ടല്‍.

തുടക്കത്തില്‍ സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്തു പ്രസ്താവന ഇറക്കാനുള്ള ധൈര്യം കാണിച്ചത് ഇടതു പക്ഷമാണ്. അവരുടെ മന്ത്രിമാര്‍ വരെ തുറന്നു പറയാന്‍ തുടങ്ങിയപ്പോള്‍ എന്ത് ചെയ്യണം എന്ന് അന്ധാളിച്ച വലതു നേതാക്കള്‍ ഉടന്‍ പറഞ്ഞു സാമ്പത്തിക സംവരണം വേണം. ഈ മലക്കം മറിച്ചില്‍ എന്ത് കൊണ്ട്? മുന്‍പ് പറഞ്ഞ അതെ വോട്ട് ബാങ്ക് രാഷ്ട്രീയം ഇവിടെയും ഉണ്ടാവുന്നു. മേല്‍ജാതിക്കാരുടെ വോട്ടും കൂടി കിട്ടിയാലേ ജയിക്കാനാകൂ എന്ന യാഥാര്‍ത്ഥ്യം മതന്യൂനപക്ഷ നേതാക്കള്‍ക്കും കൂടി ഉണ്ടായി എന്ന് വേണം പറയാന്‍. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. ജാതിയും ഇല്ല മതവും ഇല്ല.

11 comments:

  1. സംവരണം എല്ലാക്കാല്‍ത്തും ഒരുപോലെ ചര്‍ച്ച ചെയ്ത് പരാജയപ്പെട്ട വിഷയം തന്നെയാണ്. ആശംസകള്‍.

    ReplyDelete
  2. ന്യൂനപക്ഷ സംവരണം എന്ത്/എവിടൊക്കെയുണ്ട് എന്നൊന്നു വിശദീകരിക്കാമോ കറുത്തേടമേ?

    ReplyDelete
  3. സാമ്പത്തികവും സാമൂഹികവുമായ സംവരണം തീര്‍ച്ചയായും നല്ലതുതന്നെ. ഓരോ ദശാബ്ദത്തിലും അവ പുനര്‍വിചിന്തനം ചെയ്യണം.

    ReplyDelete
  4. സാമ്പത്തികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തണമെന്ന തന്റെ അഭിപ്രായം തുറന്നു പറഞ്ഞതുകൊണ്ടാണ്‌ മുന്‍പ്‌ എ.കെ ആന്റണിക്കു മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍

    ReplyDelete
  5. റ്റോംസ് കോനുമഠം, മത്തായി, ശ്രീ (sreyas.in), jayarajmurukkumpuzha സന്ദര്‍ശനത്തിനു നന്ദി. സംവരണം എന്നത് നാളിന്നു വരെ ന്യൂനപക്ഷ മതസമുദായത്തില്‍ പെട്ടവര്‍ക്ക് വേണ്ടി കൂടിയാണ്. അതില്‍ എല്ലാ മതങ്ങളും പെടും വിദ്യാഭ്യാസ സംവരണം അല്ലെങ്കില്‍ ജോലിക്കുള്ള സംവരണം. ഇതില്‍ പെടാത്ത മത വിഭാഗം ഉണ്ടെങ്കില്‍ മത്തായി പറഞ്ഞു തന്നാല്‍ സന്തോഷം.

    ReplyDelete
  6. ഇപ്പൊ വാദി പ്രതിയായി. ഏതെങ്കിലും പക്ഷം ന്യൂനമായതിന്റെ പേരില്‍ സംവരണം എന്ന പരിപാടി ഇന്‍ഡ്യയിലില്ല എന്നാണെന്റെ അറിവ്. അങ്ങനെ ഉണ്ട് എന്നെഴുതിയ താങ്കള്‍ക്കതു തെളിയിക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ടാവേണ്ടതാണ്. ഇങ്ങനെ സത്യവിരുദ്ധമായ പ്രസ്താവന നടത്താന്‍ ഒരു പാടു കറുത്ത മനസു വേണം. സംവരണ വിരുദ്ധ ചര്‍ച്ചയെല്ലാം ന്യൂനപക്ഷം എന്ന ഭീകരനില്‍ എത്തിച്ചേരുന്നതെങ്ങനെ എന്നു മനസിലാവുന്നില്ല. ഇന്നു ഇന്‍ഡ്യ വിഷനില്‍ നികേഷ് കുമാറും സംവരണത്തെയും ന്യൂനപക്ഷത്തെയും കൂട്ടിക്കെട്ടുന്നതു കണ്ട്. എം. ഐ. ഷാനവാസ് ആവും വിധം വിശദീകരിച്ചിട്ടും നികേഷിന്റെ ചെവിയില്‍ക്കേറിയില്ല. ഈഴവര്‍ക്കു കിട്ടുന്ന സംവരണത്തെ ഭൂരിപക്ഷ സംവരണം എന്നു വിളിക്കാമോ?

    താങ്കളുടെ സന്തോഷത്തിനായി: പേരു പോലെ ഞാന്‍ മുടിഞ്ഞ കൃസ്ത്യാനിയാണ്, ന്യൂനപക്ഷമാണ്, ഇതു വരെ ഒരു സംവരണവും കിട്ടിയിട്ടില്ല (താങ്കളുടെ ചോദ്യത്തിനുത്തരം). നായര്‍ക്കില്ലാത്ത ഏതു സംവരണമാണ് എനിക്കു കിട്ടാവുന്നതു എന്നറിയാന്‍ ആഗ്രഹമുണ്ട്, എന്റെ പിള്ളാരെങ്കിലും രക്ഷപെടട്ടെ. ഉത്തരത്തിനു ശേഷം മറുചോദ്യം ചോദിക്കുന്നതാണ് നല്ലത്. എല്ലാമതവിഭാഗങ്ങള്‍ക്കും സംവരണമില്ല കറുത്തേടം, ഒരു പിന്നോക്ക ഹിന്ദു മതം മാറുമ്പോള്‍ ചേരുന്നമതമനുസരിച്ച് സംവരണം നിലനില്‍ക്കുകയോ നഷ്ടപ്പെടുകയോ ചെയ്യും. (മതം എന്നതു ആറ്റം ബോംബിനെക്കാള്‍ പേടിക്കേണ്ട വസ്തുവായ ഈക്കാലത്ത്, അതുമായി ബന്ധപ്പെട്ട ഏതു കാര്യം പറയുമ്പോഴും/എഴുതുമ്പോഴും സ്വന്തം വിശ്വാസങ്ങളേക്കാള്‍ സത്യസന്ധമായ വിവരങ്ങളെ ആശ്രയിക്കുക. ഏതെങ്കിലും കേന്ദ്ര/സംസ്ഥാന സ്ഥാപനങ്ങളില്‍ ‘ന്യൂനപക്ഷ‘ സംവരണം എത്ര ശതമാനം എന്നെങ്കിലും പറയാമോ?)

    ReplyDelete
  7. ന്യൂനപക്ഷ സംവരണം

    പത്രവാര്‍ത്തകളെ ആധാരമാക്കിയാണ് ഒരു സാധാരണ മനുഷ്യന്റെ പൊതുവിജ്ഞാനം. അല്ലാതെ സാധാരണ ജനത ഭരണഘടന മുഴുവന്‍ പഠിക്കാനൊന്നും പോകുന്നില്ല. ന്യൂനപക്ഷ സംവരണം എന്ന പദം കറുത്തേടമോ നികേഷ്കുമാറോ കണ്ടുപിടിച്ചതാകാന്‍ വഴിയില്ല. പിന്നെ താങ്കളുടെയും എന്റെയും കൂടി ആളുകള്‍ നടത്തുന്ന പത്രത്തില്‍ വരുന്ന വാര്‍ത്തകളില്‍ നിന്നാകാം പൊതുജനം അങ്ങിനെ ധരിച്ചത്. ന്യൂനപക്ഷ സംവരണം എന്ന പദം നല്‍കിയ ചില പത്രത്തിന്റെ ലിങ്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.
    http://www.deepika.com/Archives/cat2_sub.asp?hcode=85629&ccode=Cat2&newsdate=07/11/2009
    http://www.mathrubhumi.com/story.php?id=73629
    http://www.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=Malayalam%20News&programId=1073759993&contentId=6518315&contentType=EDITORIAL&tabId=11&BV_ID=@@@

    താങ്കളുടെ മതം ഏതായാലും മത്തായിയെ ഒരു മനുഷ്യസഹോദരന്‍ ആയി കാണാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ക്കോ മക്കള്‍ക്കോ സംവരണം ഇല്ല എന്നതിനാല്‍ സംവരണം കിട്ടാത്തവരുടെ വിഷമം താങ്കളും അറിഞ്ഞു കാണും. എല്ലാവര്‍ക്കും സംവരണം കിട്ടണേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. സംവരണം കിട്ടാത്ത ന്യൂനപക്ഷമതങ്ങള്‍ ഉണ്ടെന്ന വിവരം തന്നതില്‍ സന്തോഷം. സാമ്പത്തിക സംവരണത്തില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടും എന്നാണു എന്റെ വിശ്വാസം. അതിനെ പേടിക്കുന്നത് എന്തിനു? എതിര്‍ക്കുന്നത് എന്തിനു?

    ReplyDelete
  8. keep writing.. one day some one will listen...

    had a post two years back... please do read:

    http://mukkuvan.blogspot.com/2007/12/blog-post.html

    ReplyDelete
  9. മാഷെ.. ഏതൊ ഒരുത്തന്‍ മറുപടി എഴുതിയത് കണ്ടില്ലേ? ഒരു തവണ വെള്ളമൊഴിച്ച ചെടിക്ക് പിന്നെ വെള്ളമൊഴിക്കരുത് എന്ന്? ഇവന്മാരോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കാന്‍?

    ReplyDelete

Movie Rating

Velipadinte Pustam Movie rating