Sunday, October 3, 2010

എന്തിരന്‍ ചിന്തിപ്പിക്കുന്നത്

രജിനി സാറിന്റെ മുന്‍പടങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ശങ്കര്‍ പടം കണ്ട അനുഭൂതിയാണ് തീയറ്ററില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്കുണ്ടായത്. ഇത് വരെ അസാധാരണമായി നൂറു പേരെ ഒരേ സമയം കീഴടക്കുന്ന രജിനികാന്തിന്റെ മനുഷ്യനില്‍ നിന്നും നൂറായിരം പേരെ കീഴടക്കുന്ന ഒരു യന്ത്ര മനുഷ്യനെയാണ്‌ ശങ്കറും രജിനി സാറും ചേര്‍ന്ന് ഒരുക്കിയത്.

രാജിനി സാറിന്റെ വാക്കുകള്‍ക്കു കൈ അടിക്കുന്ന ജനത്തിന് പകരം യന്ത്രമനുഷ്യനായി മാറിയ രജിനിയെ അത്ഭുതമായി നോക്കുന്ന പ്രേക്ഷകരെകൊണ്ടാണ് അമേരിക്കന്‍ തീയറ്ററുകളില്‍ യെന്തിരന്‍ ഓടിയത്. തന്റെ സ്വത സിദ്ധമായ സ്റ്റൈല്‍ ഒരു റോബോട്ടിലേക്ക് ആവേശം ചെയ്യുന്ന ഒരു തരാം താന്ത്രിക വിദ്യയാണ് വസീകരന്‍ എന്ന ശാസ്ത്രഞ്ജന്‍ ചെയ്യുന്നത്. നമ്മുടെ പുരാണ ഇതിഹാസങ്ങള്‍ ജെയിംസ്‌ കാമരോനിന് 'അവതാര്'‍ സിനിമയ്ക്ക് പ്രചോദനം ആയതു പോലെ ശങ്കറും ഋഗ്വേദ പുരാണങ്ങള്‍ റെഫര്‍ ചെയ്തതിന്റെ ഒരു ഔട്ട്‌പുട്ട് ആണ് എന്തിരന്‍.

മുഖ്യമായ ഒരു തത്വം വളരെ ഗൌരവമായി അവതരിപ്പിക്കുന്ന ശങ്കറിന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ. യെന്തിരന്‍ കാണാന്‍ പോകുന്ന പ്രേക്ഷകര്‍ക്കായി കഥ ഇവിടെ പറയുന്നില്ല. എന്നാലും കലാഭവന്‍ മണിയുടെ കഥപാത്രവും കൊച്ചിന്‍ ഹനീഫയുടെ പോലീസും മലയാളി ടച്ച്‌ എന്തിരന് നല്‍കി.

എന്ത് കൊണ്ടും മുടക്കിയ ഡോളറോ അതില്‍കൂടുതലോ ഈ അണ്ണന്‍ പടം അര്‍ഹിക്കുന്നു.

1 comment:

  1. അറിഞ്ഞില്ലേ അമേരികയിൽ ഹോളിവുഡ് ചിത്രങ്ങളുടെ ടിക്കറ്റ് വിറ്റു പോകുന്നതിലും വേഗമാണ് അണ്ണന്റെ ടിക്കറ്റ് വിറ്റത്..വെറും പത്ത് മിനിനിറ്റുകൊണ്ട് രണ്ടാഴ്ചത്തെ ടിക്കറ്റ് വിറ്റുപോയി.ഇതൊരു റെക്കോഡാണ്..നമ്മൾ ആരാധകരുടെ ആവേശം സായ്പിനില്ലാതെ പോയല്ലോ..
    നമ്മുടെ സൂപ്പറുകൾ ഇതിന്റെ കൂടെ വല്ല സിനിമേം റിലീസ് ചെയ്താൽ കൂട്ടിയാകൂടില്ല...പാലക്കാട് രാവിലെ ആറ് മണിക്കാണ് ഷോ തുടങ്ങിയത്...ടിവിയിൽ കണ്ടിരുന്ന് ജനങ്ങളൂടെ ആവേശം...

    ReplyDelete

Movie Rating

Velipadinte Pustam Movie rating