Sunday, February 17, 2013

കഥകളിക്കമ്പം അന്നും ഇന്നും

കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ നടന്നു പോയി കളി കണ്ടിരുന്ന കാലവും എ സി കാറില്‍ പോയി എ സി ഹാളില്‍ ഇരുന്നു കളികാണുന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നിയില്ല. പൂരപറമ്പിലും  അമ്പലമുറ്റത്തും രാത്രികാലങ്ങളില്‍ നടന്നിരുന്ന കളി ഇന്ന് വൈകുന്നേരങ്ങളില്‍ ഒരു കഥയാക്കി ചുരുക്കി അരങ്ങേറുന്നു ( രാത്രി മുഴുവനും ഇപ്പോഴും കഥകളി നടക്കുന്നുണ്ടെന്നത് മറന്നിട്ടല്ല..).

വാഴേങ്കടയും ചെത്തല്ലൂരും ഗുരുവായൂര്‍ ക്ലബ്‌ കളിയും കോട്ടക്കല്‍ കഥകളിയും തുടങ്ങി ധാരാളം കളികള്‍ കണ്ടു നടന്ന കാലവും ഇപ്പോള്‍ വളരെ ദുര്‍ല്ലഭമായി തരാവുന്ന കഥകളിയും എന്റെ കഥകളി പ്രിയം നഷ്ടമാകാതെ നോക്കുന്നു. ഒട്ടേറെ കഥകളി സൂപ്പര്‍സ്റ്റാറുകള്‍ തകര്‍ത്താടിയ കളികളും യുവ സൂപ്പര്‍സ്റ്റാറുകളുടെ ആട്ടവും ഒരു പോലെ ഹൃദ്യവും  ആനന്ദകരവും ആണ്.

ഈയിടെ ചെന്നൈ ഐ ഐ ടി യില്‍ വച്ച് "ഉത്തരീയം" നടത്തിയ കഥകളിയാണ് ഇതെഴുതാന്‍ എനിക്ക് പ്രചോദകമായത്. വളരെയധികം യുവാക്കള്‍ കാണികളായി ഉണ്ടായ ഒരു സദസ്സ്. ഭാഷയും സംസ്കാരവും വ്യത്യാസമായ ഒരു യുവ ജനത കഥകളി സശ്രദ്ധം ഗൌരവത്തോടെ കാണുന്നു. സ്റ്റേജില്‍ ഒരു വശത്ത് പ്രൊജക്റ്റ്‌ ചെയുന്ന കഥകളിയുടെ തല്‍സമയ വിവരണം മുദ്രയും  പദവും മനസ്സിലാകാത്ത കാണികള്‍ക്ക് വളരെ ലളിതമായി കഥകളി ആസ്വദിക്കാനുള്ള ഒരുപാധിയായി.
ഒരു കഥകളി നടത്തുക എന്നത് വളരെ ലളിതമായ ഒരു കാര്യമല്ല. ഒട്ടേറെ മുന്നൊരുക്കങ്ങളും സാമ്പത്തികവും വേണ്ട ഒന്നായ കഥകളി എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തില്‍ അതിന്റെ വിവരണം തത്സമയം കഥകളിയുടെ പരമ്പരാഗതമായ രീതികള്‍ക്ക് തടസ്സം വരുത്താതെ അവതരിപ്പിച്ചതില്‍ ഉത്തരീയം കഥകളി ഗ്രൂപ്പ്‌ പ്രത്യോകം അഭിനന്ദനം അര്‍ഹിക്കുന്നു.


2 comments:

  1. പ്രൊജക്ട് ചെയ്തു കാണിക്കുക എന്ന ആശയം വളരെ മുൻപേ പറഞ്ഞതായിരുന്നു. ഇപ്പോഴത് പലയിടത്തും പ്രാവർത്തികമായിക്കാണുമ്പോൾ വലിയ സന്തോഷം.
    നന്നായി സജീഷ് :)

    ReplyDelete
  2. :ഉത്തരീയം സംഘടനയുടെ ചുമതലയില്‍ IIT സെന്‍ട്രല്‍ ലക്ചര്‍ തിയേറ്ററില്‍ അവതരിപ്പിച്ച കല്യാണസൌഗന്ധികം കഥകളി ആസ്വദിക്കുവാന്‍ എനിക്കും അവസരം ഉണ്ടായി. ആസ്വാദകരെ കൊണ്ട് നിറഞ്ഞു നിന്നിരുന്നു.തിയേറ്റര്‍.
    ഇനിയും ഇതുപോലുള്ള ധാരാളം അവസരങ്ങള്‍ ചെന്നൈയിലെ കഥകളി ആസ്വാദകര്‍ക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
    ഒരു കഥകളി നടത്തുക എന്നത് സാധാരണ വിഷയം അല്ല. എല്ലാ വിഷമതകളെയും തരണം ചെയ്തു കൊണ്ട് നമ്മുടെ മഹത്തായ കലയ്ക്കുവേണ്ടി ഉത്തരീയത്തിന്റെ സംഘാടകര്‍ ചെയ്യുന്ന പ്രോത്സാഹനം അഭിനന്ദനാര്‍ഹമാണ് .

    ReplyDelete

Movie Rating

Velipadinte Pustam Movie rating