Tuesday, February 3, 2009

അധരത്തിന്‍ മേലൊരു കുളിര്‍ ചുംബനം

വറ്റി വരണ്ടൊരാ അധരത്തിന്‍
മേലൊരു കുളിര്‍ സ്പര്‍ശം

വിറച്ചു പോയ് മേലാസകലം
ഏതോ ഒരു ദീര്‍ഘ നിശ്വാസം

ആഴത്തിലിറങ്ങീ അധരത്തിനിടയിലൂടെ
തിരഞ്ഞൂ സ്ഥാനം നാക്കിന്നടിയില്‍

താപ മാപിനിയില്‍ തെളിഞ്ഞൂ
അതി താപം

ഒരു കൈയ്യാല്‍ പിടിച്ചു കൈത്തണ്ട
നോക്കി ഹൃദയ സ്പന്ദനം

യാതൊന്നുമേയില്ല ഭയപ്പാടിനായ്
പനി സ്വല്പം കൂടുതല്‍

ആര്‍ക്കും തിരിയാത്ത ഭാഷയില്‍
കുറിച്ചു പലതുകള്‍

പെട്ടി തൂക്കി പടിയിറങ്ങി
ആധുനിക വൈദ്യര്‍

ദൂരെ ആകാശത്തില്‍ നോക്കി
ഒരു ലക്ഷ്യവുമില്ലാതെ

4 comments:

  1. പനി പിടിച്ചു കിടക്കുമ്പോ ഉള്ള ഓരോരോ തോന്നലാ അല്ലെ ? :)
    കവിത ഇഷ്ടമായി .

    ReplyDelete
  2. അതവളല്ല അവനായിരുന്നു..

    ReplyDelete
  3. വെറുതേ ഇരുന്നപ്പോള്‍ തോന്നിയ ഒരു കവിത. പക്ഷെ ഇത് കേരളത്തിലെ സാധാരണ ജനതയുടെ അനുഭവം കൂടിയാണ്.
    നന്ദി മുസാഫിര്‍.
    രോഗിയായി കിടക്കുന്ന അച്ഛന്റെ ചികിത്സയെ കുറിച്ച് ഓര്‍ത്തു വിഷമിക്കുന്ന ഒരു മകള്‍. പനിയുണ്ടോ എന്ന് നോക്കുന്ന ഉപകരണം നാക്കിനടിയില്‍ വയ്ക്കുന്നത് ഒരു കവിതാ രൂപത്തില്‍.
    നന്ദി കുമാരന്‍, വികട ശിരോമണി.

    ReplyDelete

Movie Rating

Velipadinte Pustam Movie rating