ഓര്‍ക്കാന്‍ ഒരുപാട് ദുഖങ്ങളും സന്തോഷങ്ങളുമായി 2009 കടന്നു പോവുകയാണ്. ഓരോ ഡിസംബര്‍ മാസം വരുമ്പോഴും കുറെ നഷ്ടബോധങ്ങളും എന്നാല്‍ വരും വര്‍ഷത്തെ പ്രതീക്ഷകളും ഇടകലര്‍ന്നു നാം പുതു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ലോകം മുഴുവന്‍ ഒരു ഗ്രാമമാകുന്ന ഈ കാലത്ത് കേരളത്തെ കുറിച്ച് മാത്രമുള്ള ഒരു ചിന്ത അപ്രസക്തമാണ്. കേരളത്തിനും ലോകത്തിനും ഒട്ടേറെ ഓര്‍ക്കാന്‍ വക നല്‍കിയാണ്‌ 2009 യാത്രയാകുന്നത്. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പദവിയാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എന്നത് അതിനാല്‍ 2009 ലെ പ്രധാന സംഭവങ്ങളില്‍ മുഖ്യവും ബാരക്ക് ഒബാമ അമേരിക്കയുടെ 44 മത് പ്രസിഡന്റായി ജനുവരി 20 നു അധികാരമേറ്റെടുത്തു എന്നതും. ചരിത്രത്തില്‍ ആദ്യമായി ആ പദവി ഏറ്റെടുക്കുന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ കൂടിയാണ് ഒബാമ. മഹാത്മാ ഗാന്ധിയും മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങിനെയും ആദരിക്കുന്ന അദ്ദേഹം ലോകം മുഴുവന്‍ ആരാധ്യനാകുന്നു.

2009 ന്റെ തുടക്കത്തില്‍ ഇന്ത്യക്ക് നഷ്ടമായത് നമ്മുടെ എട്ടാമത് രാഷ്ട്രപതി R. വെങ്കട്ടരാമനെയാണ്. 1987 മുതല്‍ 1992 വരെ ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം ഒരു വക്കീലും സ്വാതന്ത്രസമര സേനാനിയും കൂടിയാണ്. 2009 ജനുവരി 27 നു അദ്ദേഹം അന്തരിച്ചു. ഒരു കാലത്ത് സിനിമ പ്രേക്ഷകരെ ചിരിപ്പിച്ച നാഗേഷ് എന്ന തമിഴ് ഹാസ്യ താരം 2009 ജനുവരി 31 വിട പറഞ്ഞു. തിരു വിളയാടല്‍, കാതലിക്ക നേരമില്ലായ്, അന്പേ വാ ശാന്തി നിലയം, പട്ടണത്തില്‍ ഭൂതം തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയുടെ പതിനഞ്ചാം ലോകസഭ തിരഞ്ഞെടുപ്പ് 2009 ഏപ്രില്‍ 16 മുതല്‍ 2009 മെയ്‌ 13 വരെ വിവിധ ഘട്ടങ്ങളിലായി നടന്നു. മന്‍മോഹന്‍ സിംഗ് ഭാരത്തിലെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 22 മെയ്‌ 2009 നു അദ്ദേഹം പ്രതിഞ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ശശി തരൂര്‍ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തു. 2002 മുതല്‍ 2007 വരെ UN സെക്രട്ടറി ജെനെരല്‍ ആയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കേരളത്തിന്‌ ഒരു പ്രത്യോക സംഭവമാണ്.

മലയാളത്തിന്റെ എഴുത്തുകാരി മാധവികുട്ടി കേരളത്തോട് യാത്രയായതും 2009 ഇല്‍ ആയിരുന്നു. മലയാളത്തില്‍ ഒരുപാട് കൃതികള്‍ രചിച്ച അവരുടെ അവസാനം (2009 May 31) പൂനെയില്‍ ആയിരുന്നു. അവസാന കാലം കേരളത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട ഒരു വ്യക്തികൂടിയായിരുന്നു കമലാദാസ് എന്ന നമ്മുടെ സ്വന്തം മാധവികുട്ടി. മെയ്‌ മാസത്തില്‍ എഴുത്തുകാരിയെ നഷ്ടമായെങ്കില്‍ 2009 ജൂണില്‍ നമുക്ക് നഷ്ടപ്പെട്ടത് ഒരുപാട് നല്ല മലയാള സിനിമകള്‍ക്ക്‌ തിരക്കഥ ഒരുക്കിയ AK ലോഹിതദാസിനെയാണ്. സൂപ്പര്‍ താരങ്ങള്‍ക്ക് സൂപ്പര്‍ താരപദവി ലഭിക്കാന്‍ സാഹചര്യമൊരുക്കിയ ഒരു തിരക്കഥകൃത്ത് കൂടിയായിരുന്നു ലോഹിതദാസ്. തിരക്കഥ രചനയില്‍ നിന്ന് സംവിധാന രംഗത്തേക്കും അദ്ദേഹം ചുവടുറപ്പിച്ചിരുന്നു. കിരീടം, ഭരതം, തനിയാവര്‍ത്തനം, അമരം തുടങ്ങിയ അദ്ധേഹത്തിന്റെ രചനകള്‍ മലയാളം ഉള്ള കാലത്തോളം ജീവിക്കും. 2009 ജൂണ്‍ 28 നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

രണ്ടാം ഭാഗം അടുത്ത പോസ്റ്റില്‍.....

3 comments:

 1. "2002 മുതല്‍ 2007 വരെ UN സെക്രട്ടറി ജെനെരല്‍ ആയിരുന്ന അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്‌ കേരളത്തിന്‌ ഒരു പ്രത്യോക സംഭവമാണ്."
  തള്ളേ ഇത് ശശി അണ്ണന്‍ കാണണ്ട... ഈ സ്ഥാനത്തിന് വേണ്ടി പെട്ട പെടാപാട് പുള്ളിയെ വീണ്ടും ഓര്‍മ്മിപ്പിക്കണോ? :)

  ReplyDelete
 2. 1997 മുതല്‍ 2006 വരെ കോഫി അന്നനും 2007 തുടര്‍ന്നിങ്ങോട്ട്‌ ബാന്‍ കി മൂണുമാണ്‌ UN സെക്രട്ടറി ജനറലുമാര്‍. ശശി അണ്ടര്‍ സെക്രട്ടറി ആയിരുന്നു.

  ReplyDelete
 3. 2009 ലേയ്ക്ക് ഒരു തിരിഞ്ഞു നോട്ടം... അല്ലേ?

  തുടരട്ടെ മാഷേ.

  ReplyDelete