ഏകദന്തം മഹാകായം തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

2010 ലെ എന്റെ ബ്ലോഗിങ്ങ് ആരംഭിക്കുകയായി. സകല വിഘ്നങ്ങളും ഇല്ലാതാക്കി ഗണപതി ഭഗവാന്‍ എന്റെ ബ്ലോഗിങ്ങ് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ അനുഗ്രഹിക്കുമെന്ന പ്രാര്‍ഥനയോടെ ഒരു തേങ്ങ ഉടയ്ക്കുന്നു.

ലോകത്ത് എമ്പാടുമുള്ള മലയാളി ബ്ലോഗ്ഗര്‍മാര്‍ പുതു വര്‍ഷത്തെ വരവേറ്റത് വിവിധ തരത്തിലായിരുന്നു. ബ്ലോഗ്‌ അവാര്‍ഡുകള്‍, കഥകള്‍, കവിതകള്‍, നര്‍മ്മം തുടങ്ങി നിരവധി സൃഷ്ടികള്‍. ഇതെല്ലം ലോകത്തിന്റെ മുക്കിലും മൂലയിലും ഇരിക്കുന്ന മലയാളികളുടെ മുന്‍പിലെത്തി.

2009 നിരവധി ബ്ലോഗ്‌ മീറ്റുകളും കൂടിച്ചേരലുകള്‍ക്കും സാക്ഷിയായി. കേരളത്തില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ബ്ലോഗ്ഗര്‍ ഒത്തു കൂടി.

മലയാളിയുടെ മാധവിക്കുട്ടിയും, മുരളിയും, ലോഹിതദാസും, രാജന്‍ പി ദേവും മലയാളത്തെ വിട്ടുപിരിഞ്ഞ 2009 വേര്‍പാടുകളുടെ വര്‍ഷമായിരുന്നു. നമുക്ക് നമ്മുടെ അമ്മമ്മയെയും മുത്തശ്ശിയെയും മുത്തശ്ശനെയും നഷ്ടപ്പെട്ട വര്‍ഷം.

അതെ പോലെ 2009 നമുക്ക് കുഞ്ഞു അനുജന്മാരെയും അനിയത്തിമാരെയും കൊച്ചുമോനെയും മോളെയും ലഭിച്ച വര്‍ഷം. അനേകം പ്രതിഭശാലികളെ കണ്ടെത്തിയ വര്‍ഷം. ചുരുക്കത്തില്‍ 2009 സുഖ ദുഖങ്ങളുടെ വര്‍ഷമായിരുന്നു.

നഷ്ടലാഭങ്ങളുടെ 2009 കഴിഞ്ഞു പ്രതീക്ഷയുടെ 2010 പിറന്നു. എല്ലാവര്‍ക്കും എല്ലാ മംഗളങ്ങളും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ..

3 comments:

 1. ചിത്രകാരന്‍ ശ്രീ നമഹ:
  ഹരിയും ഗണപതിയുമൊക്കെ പഴഞ്ചനായതറിഞ്ഞില്ലേ ?

  ReplyDelete
 2. ചിത്രകാരനും പുതുവത്സരാശംസകള്‍ . ചിത്രകാരനും ഹരിയും ഗണപതിയും ഒന്ന് തന്നെ. എന്നിലും താങ്കളിലും എല്ലാം ഈശ്വര അംശം ഉണ്ട്.

  ReplyDelete
 3. ഹരി കഴിഞ്ഞു വിസർഗ്ഗം വേണോ വേണ്ടയോ എന്ന തർക്കം മാതൃഭൂമി പേപ്പറിൽ കുറച്ചുദിവസം മുൻപ്‌ കണ്ടിരുന്നു.
  പുതുവൽസരാശംസകൾ

  ReplyDelete